തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പ്രതിയെ ചോദ്യം ചെയ്യുന്നത് വൈകിയേക്കുമെന്നു അന്വേഷണ സംഘം . തെളിവുകളെല്ലാം ശേഖരിച്ച ശേഷം ആയിരിക്കും അതിനാൽ ചോദ്യം ചെയ്യൽ .
2016 ജനുവരി 28ന് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നതായി പോലിസീന് തെളിവ് ലഭിച്ചെങ്കിലും ഹോട്ടല്‍ രജിസ്റ്ററില്‍ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെണ്‍കുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ പോലീസിന് ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടില്ല.
2016ല്‍ നിള തീയേറ്ററില്‍ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മസ്ക്കറ്റ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. രക്ഷിതാക്കളുടെ മൊഴിയെടുത്ത പോലീസ്, സുഹൃത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ഒരേ സമയം , ജയസൂര്യക്കെതിരെ കൻ്റോണ്‍മെൻ്റ് പോലിസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസില്‍ സാക്ഷികള്‍ക്ക് പോലിസ് നോട്ടീസ് നല്‍കി.