Home NRI UK ചെറുമകന് പിറന്നാള്‍ സമ്മാനമായി എലിസബത്ത് രാജ്ഞി നല്‍കിയത് 335 കോടി രൂപ

ചെറുമകന് പിറന്നാള്‍ സമ്മാനമായി എലിസബത്ത് രാജ്ഞി നല്‍കിയത് 335 കോടി രൂപ

0
ചെറുമകന് പിറന്നാള്‍ സമ്മാനമായി എലിസബത്ത് രാജ്ഞി നല്‍കിയത് 335 കോടി രൂപ

ലണ്ടന്‍: പിറന്നാള്‍ സമ്മാനങ്ങള്‍ കൊടുക്കുന്നതും നമ്മുക്ക് കിട്ടുന്നതും എല്ലാം ലഭിക്കുന്നതും കൊടുക്കുന്നതും എല്ലാവര്‍ക്കുംവളരെ സന്തോഷം നിറഞ്ഞ കാര്യങ്ങളാണ്. പലപ്പോഴും ചില സർപ്രൈസുകൾ കാണുമ്പോഴും കേൾക്കുമ്പോഴും നമ്മൾ ഞെട്ടാറും ഉണ്ട്.

എന്നാല്‍ ഇപ്പോഴിതാ ഒരു മുത്തശ്ശി തന്റെ ചെറുമക്കളുടെ 40-ാം പിറന്നാളിനൊരുക്കിവെച്ച ബര്‍ത്ത്‌ഡേ ഗിഫ്റ്റിനെ പറ്റിയുള്ള വാര്‍ത്തകൾ നിറയുന്നത്. 335 കോടി രൂപയാണ് 40 -ാം പിറന്നാള്‍ ദിനത്തില്‍ ചെറുമകന് സമ്മാനമായി ഒരുക്കിവെച്ചിരുന്നത്.

കണ്ണുതള്ളിക്കുന്ന ഈ ഗിഫ്റ്റ് നല്‍കണമെങ്കില്‍ മുത്തശ്ശി ആള് ചില്ലറക്കാരിയല്ലെന്ന് ഉറപ്പാണ് അല്ലെ. അതെ ചെറുമകന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ആ മുത്തശ്ശി അന്തരിച്ച എലിസബത്ത് രാജ്ഞിയുമാണ്. ചെറുമക്കളുടെ സാമ്പത്തിക ഭദ്രത ഭാവിയില്‍ കൂടുതല്‍ ശക്തമാക്കാനായ് 1994 ല്‍ മുത്തശ്ശി നടത്തിയ കണക്ക് കൂട്ടലുകളാണ് ഹാരിക്ക് കോളടിച്ചത്. 94-ാം വയസിലാണ് എലിസബത്ത് രാജ്ഞി ചെറുമക്കളായ വില്യം, ഹാരി എന്നിവര്‍ക്കായി 40.4 മില്യണ്‍ ഡോളര്‍ നീക്കിവെച്ചത്.

എന്നാല്‍ അത് ചെറുമക്കളുടെ കൈകളിലേക്ക് അത്ര പെട്ടന്ന് എത്തിയിരുന്നില്ല അതിനു ഒരു ഒരു കാലക്രമവും രാജ്ഞി നിശ്ചയിച്ചുവെച്ചിരുന്നു. ഇരുവര്‍ക്കും 21 വയസ് തികയുമ്പോള്‍ ആദ്യ ഘഡു നല്‍കണം. രണ്ടാം ഘട്ടം നല്‍കേണ്ടത് 40-ാം ജന്മദിനത്തിലുമാകണമെന്നായിരുന്നു ആ വ്യവസ്ഥ. ഈ മാസം 15 ന് ഹാരി കാത്തിരുന്ന 40-ാം പിറന്നാളിലേക്ക് കാലെടുത്ത് വെക്കുകയാണ്. ഒപ്പം മുത്തശ്ശി നിക്ഷേപിച്ചിട്ട് പോയ ‘നിധി’ കൈകളിലേക്കുമെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here