Thursday, July 25, 2024
spot_imgspot_img
HomeNewsകുതിരയുടെ ചവിട്ടേറ്റ് ആനി രാജകുമാരിക്ക് തലയ്ക്ക് പരുക്ക്

കുതിരയുടെ ചവിട്ടേറ്റ് ആനി രാജകുമാരിക്ക് തലയ്ക്ക് പരുക്ക്

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഏക സഹോദരി ആനി രാജകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിസ്റ്റോളില്‍ വച്ച് കുതിരയുടെ ചവിട്ടേറ്റതിനെ തതുടർന്നാണ് ആനി രാജകുമാരിക്ക് തലയ്ക്ക് ചെറിയ പരുക്ക് ഏറ്റതെന്നാണ് റിപ്പോർട്ട്. queen anne injured news

ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റര്‍ഷെയറിലെ ഗാറ്റ്കോംബ് പാര്‍ക്ക് എസ്റ്റേറ്റില്‍ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് പരുക്കേറ്റത്.

ഗ്ലോസ്റ്റര്‍ഷയറിലെ തന്റെ ഗാറ്റ് കോമ്പ് പാര്‍ക്ക് എസ്റ്റേറ്റില്‍ വെച്ചാണ് സംഭവം. തലയ്ക്കും കാലിനും പരിക്കേറ്റ രാജകുമാരിക്ക് ചില ഔദ്യോഗിക യോഗങ്ങളില്‍നിന്നും പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരുമെന്ന് ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1976 ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള 73 കാരിയായ രാജകുമാരി കുതിരയോട്ടത്തില്‍ അതീവ വൈദഗ്ധ്യം ഉള്ള വ്യക്തിയാണ്. .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments