Wednesday, September 11, 2024
spot_imgspot_img
HomeNewsKerala News'മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ'; പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയില്‍'; പിന്നില്‍ സര്‍വ്വശക്തനായ ദൈവം മാത്രമാണെന്ന് അൻവര്‍

‘മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ’; പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയില്‍’; പിന്നില്‍ സര്‍വ്വശക്തനായ ദൈവം മാത്രമാണെന്ന് അൻവര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയടക്കം താൻ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനല്‍കി എന്നും നിലമ്ബൂർ എംഎല്‍എ പിവി അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻവർ.

മുഖ്യമന്ത്രിക്ക് ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയായി എഴുതിനല്‍കി. പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയിലാണെന്നും തന്റെ പിന്നില്‍ സർവ്വ ശക്തനായ ദൈവം മാത്രമാണെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രിയെ കണ്ട് വിശദമായ കാര്യങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എല്ലാ കാര്യങ്ങള്‍ എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കും. ഒരു സഖാവെന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. അജിത് കുമാറിനെ മാറ്റുക എന്നത് എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ. ആര് മാറണം എന്ന് എനിക്ക് പറയാൻ പറ്റില്ല’- അൻവർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments