തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.pv anwar mla against adgp mr ajith kumar
എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു. ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പി വി അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.
‘പൊലീസിനെതിരെ ഇനിയും തെളിവുണ്ട്. സർക്കാരിനെയും പാർട്ടിയെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങള്‍ എഡിജിപിയും പി ശശിയും ചെയ്തില്ല. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണ്.
കൊന്നും കൊല്ലിച്ചും ശീലമുള്ള സംഘത്തോടാണ് ഏറ്റുമുട്ടുന്നത്. കസ്റ്റംസില്‍ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നല്‍കും. പിടിക്കുന്നതില്‍ നിന്ന് സ്വർണം കവരും. ഇതാണ് രീതി. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയില്‍ ചാടിക്കുകയാണ്. അജിത്കുമാറിന്റെ ഭാര്യയ്ക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു. എന്നാല്‍ ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാം’,- അൻവർ വ്യക്തമാക്കി.