യുകെയില്‍ മലയാളി കുടിയേറ്റം ശക്തമായിട്ടു രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. എന്നാൽ അവിടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഇംഗ്ലിഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോല്‍ മലയാളം അതിലില്ല. പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.punjabi urdu gujarati among the top ten most spoken languages in uk
ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിക്സിന്റെ കണക്കു പ്രകാരം യുകെയില്‍ താമസിക്കുന്ന 4.1 ദശലക്ഷം ആളുകള്‍ക്ക് ഇംഗ്ലിഷ് മാതൃഭാഷയല്ല.പടിഞ്ഞാറന്‍ ലണ്ടന്‍, സ്ലോ, സതാംപ്ടണ്‍, ബര്‍മിങാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ 6,12,000 പേര്‍ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലിഷ് ഇതര ഭാഷകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം ലണ്ടനില്‍ മാത്രം 300 ലധികം ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഉണ്ടെന്നാണ് കണ്ടെത്തൽ. യുകെയിലെ പ്രാദേശിക ഭാഷകര്‍ക്ക് പുറമേ പോര്‍ച്ചുഗീസ് , സ്പാനിഷ് ,അറബി , ബംഗാളി, ഗുജറാത്തി , ഇറ്റാലിയന്‍ എന്നിവയാണ് ഇംഗ്ലിഷ് ഒഴികെ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന 10 ഭാഷകള്‍.