പുണെ: ട്രക്കിങ്ങിനിടെ സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ യുവതി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു.pune women falls into 100 feet
പുണെ സ്വദേശിയായ 29-കാരി ആണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയിലെ സത്താറയിൽ ആണ് സംഭവം. കനത്ത മഴയെ തുടർന്ന് വിനോദസഞ്ചാരികള്‍ക്കായി പ്രദേശം അടച്ചിട്ടിരിക്കെയാണ് സംഭവം.
ദോസ്ഘർ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണത്. യുവതിയുടെ കരച്ചില്‍ കേട്ട ഹോം ഗാർഡും യുവതിക്കൊപ്പം ട്രക്കിങ്ങിനെത്തിയവരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്.
ഉടൻ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അഞ്ച് പുരുഷന്മാരും മൂന്ന് യുവതികളുമടങ്ങിയ സംഘമായിരുന്നു ട്രക്കിങ്ങിനെത്തിയത്.