Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsപി എസ് സി കോഴ ആരോപണം ; 20 ലക്ഷം തിരിച്ചുകിട്ടി, പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച...

പി എസ് സി കോഴ ആരോപണം ; 20 ലക്ഷം തിരിച്ചുകിട്ടി, പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടര്‍

കോഴിക്കോട്: പി എസ് സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ സിപിഎം പ്രാദേശിക നേതാവായ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്.PSC corruption allegation

  പി എസ്‌ സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാൻ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും.

എട്ടുമാസത്തോളമായി പരാതിക്കാർ പാർ‍ട്ടിയെ സമീപിച്ചിട്ടും നൽകാതിരുന്ന കോഴപ്പണമാണ് വിവാദമായതോടെ തിരികെ ലഭിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയതിന് ശേഷം പൊലീസെത്തി പരാതിക്കാരെ കണ്ടു. പരാതി ഇല്ലെന്നും തുക തിരികെ കിട്ടിയാതായും വ്യാപാരി കൂടിയായ ഡോക്ടറുടെ ഭർത്താവ് പൊലീസിനെ അറിയിച്ചു.

പിഎസ്‍സി അംഗത്വത്തിനുള്ള കോഴയെന്ന ആരോപണമല്ല പാർട്ടി ചർച്ച ചെയ്തത്. വിഷയത്തിന്റെ ഗൗരവം കുറക്കാൻ വെറും സ്ഥലം മാറ്റ ശുപാർശ എന്നാണ് വിശദീകരണം.

സ്ഥലം മാറ്റത്തിന് ആരെങ്കിലും 60 ലക്ഷം കോഴ നൽകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പി എസ്‌ സി അംഗത്വ നിയമനത്തിനുള്ള നീക്കം അല്ല, ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴ എന്നാണ് പാർട്ടിക്കകത്തെ വിശദീകരണം.

അതേസമയം, ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയംഗമായ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. പണം തിരികെ നൽകിയെങ്കിലും പ്രമോദിനെതിരെ നടപടി ഉണ്ടാകും.

അതേസമയം പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം. കോഴ വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സര്‍ക്കാറിനെയും മന്ത്രി റിയാസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments