കൊച്ചി: വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായ ഓശാന ഞായർ പ്രവൃത്തിദിനമാക്കി സമഗ്ര ശിക്ഷ കേരളം ഉത്തരവ് പുറപ്പെടുവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹ മാണെന്നും നടപടി സർക്കാർ പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി.Protest against making Oshana Sunday a working day
ഇത് ഒരുവിഭാഗം ജനങ്ങളുടെ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഈസ്റ്റർ ദിനത്തിൽ പ്രവൃത്തിദിനമാണെന്ന് ചില ബാങ്കുകളും സർക്കുലർ ഇറക്കിയിരുന്നു. ഞായറാഴ്‌ചകളിൽ പ്രവൃത്തിദിനമാക്കനുള്ള ഗൂഢനീക്കങ്ങൾ പ ലപ്പോഴായി ഉണ്ടായിട്ടുള്ളതാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസ്താവിച്ചു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.