ന്യൂഡല്‍ഹി: ദീർഘകാല ദുരന്തങ്ങളില്‍ നിന്ന് കേരളത്തെ സംരക്ഷിക്കണമെങ്കില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പ്രമുഖ ഭൗമശാസ്ത്രജ്ഞനും ബംഗളൂരുവിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രൊഫസറുമായ ഡോ.സി.പി രാജേന്ദ്രൻ.Prominent geologist CP Rajendran has said that if Kerala is to be protected, the Gadgil Committee report should be implemented
എന്നാല്‍, ശിപാർശകൻ നടപ്പാക്കുന്നത് സമീപഭാവിയില്‍ പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉരുള്‍പ്പൊട്ടലുണ്ടാവനിടയുള്ള സ്ഥലങ്ങളും ചെങ്കുത്തായ മലനിരകളും ഭൂഭാഗങ്ങളും കണ്ടെത്തി അവിടെ നിന്നും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
ഉരുള്‍പ്പൊട്ടല്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് തയാറാക്കുകയാണ് ഇതിന് പ്രാഥമികമായി ചെയ്യേണ്ടത്. തുടർന്ന് കേരള ദുരന്തനിവാരണ അതോറിറ്റി ഈ പ്രദേശങ്ങളില്‍ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 മുതല്‍ കേരളത്തില്‍ മഴയുടെ വിതരണത്തില്‍ മാറ്റം വന്നിട്ടുണ്ട്. അതിതീവ്ര മഴ ഉരുള്‍പ്പൊട്ടലുണ്ടാക്കാനുള്ള സാധ്യതകള്‍ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വനനശീകരണവും ഭൂമിയെ പരിഗണിക്കാതെ നടത്തിയ കൃഷിയുമാണ് വയനാട്ടില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ജനവിഭാഗത്തെ ഉള്‍പ്പെടുത്തികൊണ്ട് വയനാട്ടില്‍ പദ്ധതികളും നിയമങ്ങളും നടപ്പിലാക്കുകയാണ് വേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒന്നും ചെയ്യാനാവില്ല.
ദുരന്ത സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗാഡ്ഗില്‍ കമ്മിറ്റി ശിപാർശകള്‍ നടപ്പാക്കുന്നത് ദീർഘകാല ദുരന്തങ്ങളില്‍ നിന്നും കേരളത്തിന് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.