Saturday, April 20, 2024
spot_imgspot_img
HomeNewsചാള്‍സ് രാജാവിന് കാന്‍സര്‍ പിടിപെട്ടതിന് പുറമെ മരുമകളായ കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ സ്ഥിരീകരിച്ചു; വാര്‍ത്ത അറിഞ്ഞു...

ചാള്‍സ് രാജാവിന് കാന്‍സര്‍ പിടിപെട്ടതിന് പുറമെ മരുമകളായ കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ സ്ഥിരീകരിച്ചു; വാര്‍ത്ത അറിഞ്ഞു ഹാരി രാജകുമാരനും, മെഗാനും വില്ല്യമിനെയും, കെയ്റ്റിനെയും വിളിച്ചു

കെയ്റ്റിനു ക്യാന്‍സര്‍ രോഗബാധ സ്ഥിതീകരിച്ചതോടെ ബ്രിട്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ് എന്ന് തന്നെ പറയാം. അക്കൂട്ടത്തില്‍ ഞെട്ടിയത് ഹാരിയും, മെഗാനും കൂടിയാണ്. ഇതോടെ വെളിച്ചത്തില്‍ ഇരുവരും വില്ല്യം രാജകുമാരനെയും, കെയ്റ്റിനെയും ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.princess kate middleton announces cancer diagnosis

സസെക്‌സ് ഡ്യൂക്കും, ഡച്ചസും ഇന്നലെ രാത്രി തന്നെ സ്വകാര്യമായി വെയില്‍സ് രാജകുമാരനെയും, രാജകുമാരിയെയും വിളിച്ചതായാണ് വിവരം.

തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്.

എന്നാല്‍ ഏതു തരം കാന്‍സറാണെന്ന് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കുന്നില്ല. ഇതോടെ ആഴ്ചകളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

അതേസമയം ലോകം ഈ വാര്‍ത്തയെ കുറിച്ച് അറിഞ്ഞ സമയത്ത് മാത്രമാണ് ഹാരിയും, മെഗാനും രോഗവിവരം സംബന്ധിച്ച് മനസ്സിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments