Friday, May 31, 2024
spot_imgspot_img
HomeNewsKerala News12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കണ്ടു, ഒപ്പം ഭക്ഷണം കഴിച്ചു; നിമിഷ പ്രിയയുടെ അമ്മ യെമനിലെ...

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കണ്ടു, ഒപ്പം ഭക്ഷണം കഴിച്ചു; നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി : വൈകാരിക നിമിഷങ്ങള്‍

സന: യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.Premakumari meets daughter Nimisha priya at Yemeni jail after 12 years

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

പ്രേമകുമാരി 12 വര്‍ഷത്തിന് ശേഷമാണ് മകളെ കാണുന്നത്. 2012ലാണു മകളെ അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രേമകുമാരി റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് നിമിഷപ്രിയയെ കാണുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

നിമിഷപ്രിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അമ്മയെ അനുവദിച്ചു. വൈകീട്ടുവരെ കൂടിക്കാഴ്ച നീണ്ടു. സനയില്‍ തുടരുന്ന പ്രേമകുമാരി, കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രവിഭാഗത്തിന്റെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്.

കൊട്ടിക്കലാശവും അവസാനിക്കുമ്പോള്‍ വിജയപ്രതീക്ഷ കുറയാതെ മുന്നണികള്‍; പലയിടത്തും ഫലം പ്രവചനാതീതം, ബിജെപിക്ക് നുഴഞ്ഞുകയറാന്‍ എല്‍ഡിഎഫും യുഡിഎഫും ഇടം കൊടുക്കുമോ?

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments