Monday, July 22, 2024
spot_imgspot_img
HomeNRIGulfരാവിലെ ദേഹാസ്വാസ്ഥ്യം, വൈകിട്ടോടെ മരണം; പ്രവാസി മലയാളി അധ്യാപിക മരിച്ചു

രാവിലെ ദേഹാസ്വാസ്ഥ്യം, വൈകിട്ടോടെ മരണം; പ്രവാസി മലയാളി അധ്യാപിക മരിച്ചു

റിയാദ്: റിയാദിൽ മലയാളി അധ്യാപിക നിര്യാതയായി. ബുധനാഴ്​ച വൈകിട്ടാണ് കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും മോഡേണ്‍ മിഡില്‍ ഈസ്​റ്റ്​ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയുമായ വീണാ കിരണ്‍ (37) ​ മരിച്ചത്.pravasi malayali teacher passed away in riyadh

രാവിലെ വീണയെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ഒമ്ബത് വര്‍ഷമായി വീണ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു.

വീണയുടെ ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ മലസിലുള്ള ഇൻറര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എൻജിനീയറാണ്​. മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്​റ്റ്​ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാർഥിനിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments