കൊച്ചി: സിനിമയിൽ പവര്‍ ഗ്രൂപ്പുണ്ടെന്ന ഹേമ കമ്മിറ്റിയുടെ കണ്ടെത്തലിനെ നിഷേധിച്ചു നടൻ മമ്മൂട്ടി . ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മമ്മൂട്ടി ഈ വാദം രേഖപ്പെടുത്തിയത് .
ശക്തികേന്ദ്രങ്ങൾക്ക് നിൽക്കാൻ പറ്റിയ ഇടമല്ല സിനിമയെന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെ പറഞ്ഞു . റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് മമ്മൂട്ടി പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ മുൻ പ്രസിഡണ്ട് മോഹൻലാൽ പ്രതികരണം അറിയിച്ചിരുന്നു.
ഇത്രയും ദിവസം കാത്തു നിന്നത് സംഘടനയായ അമ്മ പ്രതികരിക്കട്ടെ എന്ന് കരുതിയാണെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു. അഭിനേതാക്കളുടെ സംഘടന ആദ്യം പ്രതികരിക്കുക പിന്നീട് അംഗങ്ങൾ പ്രതികരിക്കുക എന്നതാണ് ഇത്രനാൾ പുലർത്തി വന്ന രീതി എന്നും അദ്ദേഹം പറഞ്ഞു .