Sunday, July 14, 2024
spot_imgspot_img
HomeCrime Newsപരാതി നല്‍കാനെത്തിയ ഭാര്യയെ എസ്.പി. ഓഫീസിലിട്ട് കുത്തിക്കൊന്നു പോലീസ് കോണ്‍സ്റ്റബിളായ ഭർത്താവ് ; സംഭവം ഹാസനില്‍

പരാതി നല്‍കാനെത്തിയ ഭാര്യയെ എസ്.പി. ഓഫീസിലിട്ട് കുത്തിക്കൊന്നു പോലീസ് കോണ്‍സ്റ്റബിളായ ഭർത്താവ് ; സംഭവം ഹാസനില്‍

ബെംഗളൂരു: ഹാസൻ പോലീസ് സൂപ്രണ്ട് ഓഫീസില്‍ പരാതിനല്‍കാനെത്തിയ സ്ത്രീ കുത്തേറ്റുമരിച്ചു. ശാന്തിഗ്രാമ സർക്കിള്‍ ഇൻസ്പെക്ടർ ഓഫിസിലെ കെ.ലോക്നാഥാണ് (47) ഭാര്യ മമതയെ (41) തിങ്കളാഴ്ച ഹാസൻ ജില്ല പോലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് കൊലപ്പെടുത്തിയത്. policeman killed his wife in hassan sp office

ഇയാള്‍ സംഭവത്തിന് ശേഷം കടന്നുകളഞ്ഞു. ഭർത്താവിനെതിരെ പരാതി നല്‍കാൻ എസ്.പി ഓഫിസില്‍ എത്തിയതായിരുന്നു യുവതി.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

https://digitalmalayalionline.com/csi-ex-bishops-car-crashes-and-woman-dies/

യുവതിയെ പോലീസുകാർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു. 17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.



RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments