കൊച്ചി: ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ ബലാത്സംഗ കേസില്‍ പോലീസ് പരിശോധന. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന.police conducted search at edavela babus flat
ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തു എന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഫ്ലാറ്റിന്റെ താക്കോല്‍ ഇടവേള ബാബു നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ആണ് അന്വേഷണസംഘത്തിന്റെ നടപടി. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.
അതേസമയം, പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഈ നടപടിക്കെതിരേ അപ്പീല്‍ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.
അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ നടി പരാതി നല്‍കിയിരുന്നു. ഏഴ് പരാതികളായിരുന്നു നടി നല്‍കിയത്. ഇതില്‍ ഒന്ന് ഇടവേള ബാബുവിനെതിരേയായിരുന്നു.
വിവരം. ഇതെല്ലാം ചേർത്താണ് ഇടവേള ബാബുവിനെതിനെതിരേ പോലീസ് കേസെടുത്തത്.