Wednesday, April 17, 2024
spot_imgspot_img
HomeNRIUKഅഞ്ചു കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും ജോലിക്ക് പോയി യുകെയിലെ പിസ ഡെലിവറിക്കാരന്‍, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

അഞ്ചു കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും ജോലിക്ക് പോയി യുകെയിലെ പിസ ഡെലിവറിക്കാരന്‍, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

ഒന്ന് ലോട്ടറിയടിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത മനുഷ്യരുണ്ടാവില്ല. അല്ലെ. എന്നാല്‍, ആ ഭാഗ്യം വളരെ കുറച്ചു പേർക്ക് മാത്രമേ കിട്ടാറുള്ളൂ. എന്തായാലും, സ്റ്റാഫോര്‍ഡ്ഷെയറിലെ ടാംവര്‍ത്തില്‍ നിന്നുള്ള പിസ്സ ഡെലിവറി ഡ്രൈവറായ മാരിയസ് പ്രെഡയ്ക്ക് ആ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ മാസമാണ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റില്‍ നിന്നും അഞ്ച് കോടി രൂപ മാരിയസിന് സമ്മാനമായി അടിച്ചത്.pizza delivery driver won five crore

വര്‍ഷങ്ങളായി ഏകദേശം ഒരു മണിക്കൂറിന് £12 (മണിക്കൂറിന് 1,272 രൂപ) വേതനത്തില്‍ പപ്പാ ജോണിന് വേണ്ടി ഇയാള്‍ പിസ്സ വിതരണം ചെയ്ത വരുകയാണ്. എന്നാല്‍, അതിനിടയിലാണ് അഞ്ച് കോടി രൂപ മാരിയസിന് ലോട്ടറിയടിച്ചത്. 28 -കാരനായ മാരിയസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ലോട്ടറിയടിച്ചു എന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞാൻ താന്‍ ആശ്ചര്യപ്പെട്ടുപോയി. സന്തോഷത്താല്‍ മതിമറന്നു എന്ന് തന്നെ പറയാമെന്നു മാരിയസ് പറയുന്നു.

എന്നാൽ അതേക്കുറിച്ച് കുറച്ചധികം നേരം താന്‍ ചിന്തിച്ചു. പിന്നീട് ആ കാശിന് ഒരു വീട് വാങ്ങാനും ഒരു യാത്രയുമാണ് താന്‍ പ്ലാന്‍ ചെയ്തത്. 2019 -ലാണ് നല്ല ജീവിതസാഹചര്യം തേടി മാരിയസ് തന്റെ ജന്മനാടായ റൊമാനിയയില്‍ നിന്നും യുകെയിലേക്ക് എത്തുന്നത്.

റൊമാനിയയിലേക്കുള്ള ഒരു യാത്രയും താന്‍ ആലോചിക്കുന്നുണ്ട് എന്നും മാരിയസ് പറയുന്നു. എന്നാല്‍, അഞ്ച് കോടി രൂപ ലോട്ടറിയടിച്ചെങ്കിലും തന്റെ പിസ ഡെലിവറി ജോലി തുടരാനാണ് മാരിയസ് തീരുമാനിച്ചിരിക്കുന്നത്. ലോട്ടറിയടിച്ച വാര്‍ത്തയറിഞ്ഞതിന്റെ പിറ്റേ ദിവസവും രാവിലെ മാരിയസ് ജോലിക്ക് കൃത്യമായി എത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments