Wednesday, April 17, 2024
spot_imgspot_img
HomeNewsമദ്യപിച്ചുകൊണ്ട് യുകെയില്‍ നിന്ന് യുഎസിലേക്ക് വിമാനം പറത്താന്‍ എത്തി : പൈലറ്റിന് പത്തു മാസം ജയില്‍ശിക്ഷ

മദ്യപിച്ചുകൊണ്ട് യുകെയില്‍ നിന്ന് യുഎസിലേക്ക് വിമാനം പറത്താന്‍ എത്തി : പൈലറ്റിന് പത്തു മാസം ജയില്‍ശിക്ഷ

ലണ്ടന്‍: സ്‌കോട്ട്ലന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10 മാസം തടവ്. ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനാണ് (63) ജയില്‍ശിക്ഷ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം നടക്കുന്നത്. pilot Arrived drunken to fly from UK to US

വിമാനം പുറപ്പെടാൻ 80 മിനിറ്റ് മാത്രം ശേഷിക്കെ റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് സംഭവം. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി.

റസലിന്റെ പെരുമാറ്റം പലരുടെയും ജീവന്‍ അപകടത്തിലാക്കുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാകാലവധിക്ക് ശേഷം ലോറന്‍സ് റസലിന് ഡെല്‍റ്റ എയര്‍ലൈന്‍സിലേക്ക് തന്നെ മടങ്ങാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments