കോട്ടയം: സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. മൂലവട്ടം പുത്തൻപറമ്പില്‍ മനോജ് പി എസ്, ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.pick up wan van hit scooter couples died in kottayam
ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മനോജിന്റെ മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആണ് സൂക്ഷിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോർപ്പറേഷൻ പമ്ബിനു സമീപം ആയിരുന്നു അപകടം. പമ്ബില്‍ പെട്രോള്‍ അടിച്ച ശേഷം ഇവർ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്ബോള്‍ എതിർ ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ ദോസ്ത് പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടർ റോഡരികിലേയ്ക്കു തെറിച്ച് രണ്ടു പേരും വീണു. ഇതു വഴി എത്തിയ ആംബുലൻസില്‍ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.