കോഴിക്കോട് : മുക്കം കൊടിയത്തൂരിലെ മൊബൈൽ ഷോപ്പിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സർവീസിനായി ഷോപ്പിൽ എത്തിച്ച മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
ഫോണിൻ്റെ ബാറ്ററി നശിച്ചിട്ടും ഒരാഴ്ചയായി ഫോൺ ഉടമ ഉപയോഗിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോണ് അപകടത്തിന് തൊട്ടുമുൻപ് വരെ കുട്ടികൾ ഉപയോഗിച്ചിരുന്നു. തീ ആളിക്കത്തിയെങ്കിലും ഷോപ്പിലെ ജീവനക്കാരൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു