Sunday, July 14, 2024
spot_imgspot_img
HomeNewsInternationalയു കെ പാർലമെന്റിൽ ബോൾട്ടന്റെ ശബ്ദമാകാൻ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി; ജൂലൈ 4- ന് നടക്കുന്ന...

യു കെ പാർലമെന്റിൽ ബോൾട്ടന്റെ ശബ്ദമാകാൻ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി; ജൂലൈ 4- ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ സൗത്തിൽ നിന്നും മത്സരിക്കും

യുകെയിൽ ജൂലൈ 4 – ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബോൾട്ടൻ മലയാളി കൂട്ടായ്മയിലെ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നു. 60000 – ൽ പരം വോട്ടർമാർ ഉള്ള ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ നിന്നും ‘ഗ്രീൻ പാർട്ടി’യുടെ സ്ഥാനാർഥിയായാണ് ബോൾട്ടന്റെ സ്വന്തം ‘അച്ചായൻ’ ജനവിധി തേടുന്നത്.

ബോൾട്ടനിലെ പൊതു രംഗത്തും ചാരിറ്റി – പാരസ്ഥിതിക പ്രവർത്തന രംഗത്തും സജീവ സാനിധ്യമായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടിയുടെ ശബ്ദം യു കെ പാർലമെന്റിലും മുഴങ്ങേണ്ടതിനു കക്ഷി രാഷ്ഷ്ട്രീയ ഭേദമന്യേ നമ്മുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും വോട്ടും കൂടിയേ തീരൂ.

വിരലിലെണ്ണാവുന്ന മലയാളികൾ മാത്രം ജനവിധി തേടുന്ന യു കെയിലെ പൊതു തെരഞ്ഞെടുപ്പിൽ അച്ചായന്റെ
ബഹുമുഖ പ്രതിഭയ്ക്ക് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരം കൂടിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാർത്ഥിത്വം.

ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട്‌ കൂടിയായ അച്ചായന് ഏവരും പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments