ലണ്ടന്‍: യുകെയിൽ പെണ്‍കുട്ടികളില്‍ ആര്‍ത്തവം നേരത്തെ ആരംഭിക്കുന്നതായി
പഠന റിപ്പോര്‍ട്ട്. ശരാശരി പ്രായം പെണ്‍കുട്ടികളില്‍ 12 ആണെങ്കിലും പലര്‍ക്കും പത്ത് വയസ്സില്‍ തന്നെ ആര്‍ത്തവം ഉണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത് .more girls are starting their periods younger than ever before
റിസർച്ച് പ്രകാരം പെണ്‍കുട്ടികളില്‍ മുമ്പത്തേക്കാള്‍ ചെറുപ്പത്തില്‍ തന്നെ ആര്‍ത്തവം ആരംഭിക്കുന്നുണ്ട് . അതേ സമയം 1950 നും 1969 നും ഇടയില്‍ ജനിച്ച സ്ത്രീകള്‍ക്ക് ആര്‍ത്തവം ആരംഭിച്ചത് ശരാശരി 12 ആണെങ്കില്‍ 2000 നും 2005 നും ഇടയില്‍ ഉള്ളവരുടെ ശരാശരി പ്രായം 11 വയസ്സായി മാറിയതായി പഠനങ്ങൾ പറയുന്നു .
അതേസമയം 11 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ അനുപാതം 8.6 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി വര്‍ദ്ധിച്ചതായി പഠനം നടത്തിയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. അതിനാൽ തന്നെ പെൺ കുട്ടികള്‍ക്ക് അസഹനീയമായ വയറുവേദന ,അമിത രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
അതേസമയം യുകെയിലും കുട്ടികളുടെ ഇടയില്‍ പൊണ്ണത്തടി വര്‍ദ്ധിച്ച് വരുന്നതായും കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .