കൊല്‍ക്കത്ത: ബംഗാളി നടി പായല്‍ മുഖർജിക്കു നേരേ ആക്രമണം. വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെടുന്നത്.
രാത്രിയില്‍ നഗരമധ്യത്തില്‍ പായല്‍ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി.
കഴിഞ്ഞ രാത്രിയില്‍ താരം സതേണ്‍ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്ബോള്‍ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാള്‍ ആക്രമിക്കുകയായിരുന്നു. കാറില്‍നിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. തുടർന്നു കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർത്തു. അതേസമയം നടിയുടെ കയ്യില്‍ ചില്ലുകൊണ്ടു മുറിവേറ്റിട്ടുണ്ട്.