പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ക്രൈസ്തവര്‍ കൂടുതലുള്ള മണ്ഡലമായതുകൊണ്ട് തന്നെ മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്തികളും ക്രൈസ്തവരാണെന്നതാണ് ശ്രദ്ധേയം.Pathanamthitta in the excitement of the Lok Sabha elections
മൂന്ന്‍ തവണ പത്തനംതിട്ടയില്‍ വിജയിച്ച ആൻ്റോ ആൻ്റണി കോൺഗ്രസിന്‍റെ സ്ഥാനാർഥിയാകുമ്പോള്‍ ടി.എം. തോമസ് ഐസക്കാണ് സി.പി.ഐ.യുടെ സ്ഥാനാര്‍ഥി. എന്നാല്‍ ക്രൈസ്തവരെ ലക്ഷ്യമിടുന്ന ബിജെപി കോണ്ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെത്തന്നെയാണ് സ്ഥാനാര്‍ത്തിയാക്കിയത്.
കഴിഞ്ഞയിടെ ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനര്‍ത്തിയാകാന്‍ മോഹിച്ചിരിക്കെയാണ് നേതാക്കള്‍ അനിലിനെ സ്ഥാനാര്‍ത്തിയാക്കുന്നത്.
അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്തിപ്രഖ്യാപനം കഴിഞ്ഞതോടെ ജോര്‍ജ് അനിലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. അനിലിനെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനെന്ന നിലയിലായിരുന്നു പിസി ജോര്‍ജിന്റെ ബിജെപി പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്തിത്തം ലഭിക്കതായതോടെ ജോര്‍ജ് പ്രചരണത്തിനും ഇറങ്ങാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടിയ ബി.ജെ.പി ഇത്തവണ അതിലും താഴേക്കു പോകുമെന്നാണ് വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്തി തോമസ് ഐസക്ക്. എന്നാല്‍ കിഫ് ബി കേസ് ഐസക്കിനെ ഒരു പരിധി വരെ ബാധിക്കുമെന്നാണ് റിപ്പോര്ട്ട്. ഭരണ വിരുദ്ധവികാരവും ഐസക്കിന്റെ വിജയസാധ്യതയെ ബാധിച്ചേക്കും.
എന്നാല്‍ കോണ്‍ഗ്രസ്സില്‍ത്തന്നെ ആന്‍റോ ആന്റണിയോട് ഇത്തവണ എതിര്‍പ്പുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും അനില്‍ ആന്‍റണി സ്ഥാനര്‍ത്തിയായതോടെ ആന്‍റോ നേട്ടം കൊയ്യുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. പിസി ജോര്‍ജ് സ്ഥാനാര്‍ഥി ആയിരുന്നെങ്കില്‍ ആന്‍റോയുടെ വോട്ട് ജോര്‍ജിന് മറിയാനുള്ള സാധ്യതയാണ് അനില്‍ വന്നതോടെ ഇല്ലാതായത്.
അനില്‍ ആന്റണിയോട് കോണ്‍ഗ്രസ്സിന് വിയോജിപ്പുള്ളതിനാല്‍ ആ വോട്ടുകളും ആന്‍റോയ്ക്ക് തന്നെ ലഭിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമല വിഷയം വലിയ പ്രചരണമായി മാറിയ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്.
ഇടതു സ്ഥാനാർത്ഥി വീണാജോർജും എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ എതിരാളികൾ. തിളച്ചു മറിഞ്ഞ പോരിൽ ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത് അര ലക്ഷത്തിൽ താഴെ വേട്ടുകൾക്കാണ്.
ശക്തരായ രണ്ട് എതിരാളികളെ പിന്നിലാക്കി ആന്റോ നേടിയ വിജയത്തിന് തിളക്കമേറെയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഇടതു മുന്നണിക്കും എൻ.ഡി.എയ്ക്കും വലിയ ആത്മവിശ്വാസം നൽകി. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ക്രൈസ്തവരായാൽ, സമുദായ വോട്ടുകൾ മൂന്നായി ഭിന്നിക്കുമെന്നാണ് ബി.ജെ.പിയുടെ ധാരണ.
2019-ന് ശേഷം, ശബരിമല വിഷയത്തോടെ മൂന്ന് മുന്നണികള്‍ക്കും വിജയസാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. 2008-ലാണ് മണ്ഡലം രൂപീകൃതമായത്. അതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ആൻ്റോ ആൻ്റണി ലോക്‌സഭയിലെത്തി.
തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അടിസ്ഥാനപരമായി കോൺഗ്രസ് അനുഭാവമാണ് പത്തനംതിട്ടയിലെ വോട്ടർമാർ പ്രകടിപ്പിക്കാറുള്ളത്.