Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, പത്തനംതിട്ടയില്‍ 50കാരന്‍ മരിച്ചു...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, പത്തനംതിട്ടയില്‍ 50കാരന്‍ മരിച്ചു ; നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ബിജുവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് വിട്ടുനൽകി

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് മരിച്ചത്.pathanamthitta elephant attack

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

തുടർന്ന് നടത്തിയ ചർച്ചയിൽ നഷ്‌ട പരിഹാരം അടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിച്ചു. പരിഹാര നടപടികൾ 24 മണിക്കൂറിനകം സ്വീകരിക്കാമെന്ന ഉറപ്പിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ നാട്ടുകാർ വിട്ടുനൽകി. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments