കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ കേരളക്കര അകെ ഞെട്ടിക്കുന്നത് ആയിരുന്നു. പരാതി പുറത്ത് വന്ന മണിക്കൂറുകള്‍ക്കകം തന്നെ നിവിൻ വാർതെ സമ്മേളനം വിളിച്ച് സംഭവം നിഷേധിച്ചിരുന്നു.parvathy about nivin
ഇപ്പോഴിതാ പീഡന പരാതിയിലെ ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്‌ണ.
പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം ‘വർഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡിസംബർ 14ന് ദുബായില്‍ വച്ച് നിവിൻ പോളി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍, ഈ ദിവസം ‘വർഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റില്‍ താനും നിവിൻ പോളിയും ഒരുമിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് പാർവതി പറയുന്നു.
‘ഞാനൊരു വീഡിയോ കാണിക്കാം. ഇത് 2023 ഡിസംബർ 14നെടുത്ത വീഡിയോ ആണ്. വിനീതേട്ടന്റെ ‘വർഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലെ ഷൂട്ടിന്റെ കോസ്റ്റ്യൂമാണിത്. സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്‌തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനാ സീൻ ചെയ്‌തത്. ഇതിപ്പോള്‍ പറയണമെന്ന് തോന്നി. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസേജയച്ചിരുന്നു. സത്യമായതുകൊണ്ടാണ് ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞത് ‘, പാർവതി വീഡിയോയില്‍ പറഞ്ഞു.
.