ലണ്ടന്‍: അവധിക്കാലം കഴിഞ്ഞ് കുട്ടികളെ സ്‌കൂളിലേക്ക് വിടും മുമ്പ് അഞ്ചാം പനിയ്ക്കുള്ള വാക്‌സിന്‍ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യു കെ എച്ച് എസ് എ ) മുന്നറിയിപ്പ് നൽകി.parents in uk urged to ensure children get measles jab before new school term
ഈ വര്‍ഷം 2278 അഞ്ചാംപനി കേസുകളാണ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . അതിൽ തന്നെ ലണ്ടനിലും വെസ്റ്റ് മിഡ്ലാന്‍ഡിലുമാണ് കൂടുതല്‍ രോഗം പടര്‍ന്നു പിടിച്ചത്.
കൃത്യമായ വാക്‌സിനേഷന്‍ എടുക്കാത്തവരിലാണ് രോഗം അതിവേഗം പടര്‍ന്നു പിടിക്കുന്നതെന്നും മരണത്തിനു വരെ കാരണമാകുന്നതെന്നും ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിന്‍ പറഞ്ഞു.
അഞ്ചാംപനി കുട്ടികള്‍ക്ക് ബാധിക്കുന്നത് തടയാൻ എന്‍ എച്ച് എസ് വഴി തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്‍ രണ്ട് ഡോസ് ആണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഇതിലൂടെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.