Monday, September 16, 2024
spot_imgspot_img
HomeNewsഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് ; ബ്രാൻഡ് യൂണിഫോമിന് രക്ഷിതാക്കൾ ചിലവൊഴിക്കുന്നത് വലിയതുക

ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് ; ബ്രാൻഡ് യൂണിഫോമിന് രക്ഷിതാക്കൾ ചിലവൊഴിക്കുന്നത് വലിയതുക

ബ്രാൻഡായ സ്കൂൾ യൂണിഫോമിന് രക്ഷിതാക്കൾ ചിലവൊഴിക്കുന്നതു രണ്ടിരട്ടി തുകയെന്നു ഒബ്സെർവേർ റിപ്പോർട്ട് . അതേ സമയത്ത് ഹൈ -സ്ട്രീറ്റ് സ്റ്റോറുകളിൽ സമാന യൂണിഫോം ലഭിക്കുന്നത് തുച്ഛമായ വിളിയിൽ .

ഇങ്ങനെയുള്ള ചെലവുകൾ കുറയ്ക്കാൻ ഗവണ്മെന്റ് പദ്ധതികൾ ഉണ്ടെങ്കിലും ബ്രാൻഡ് യൂണിഫോം ആണ് കൂടുതലും ആൾക്കാർ വാങ്ങി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

ബ്രാൻഡ് യൂണിഫോം ,പി ഇ കിറ്റ് തുടങ്ങിയവയുടെ എണ്ണം കുറച്ചു സ്കൂൾ ചെലവ് കുറയ്ക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു .ഇംഗ്ലണ്ട് ,വെയിൽസ് , എന്നിവടങ്ങളിൽ ബ്രാൻഡ് ഇനങ്ങളുടെ ചിലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ് .അതെ സമയം ഇവിടെ ഉള്ള വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകാൻ ഒരുങ്ങുകയാണ് . 2021 ഇൽ വന്ന മാർഗ നിർദ്ദേശങ്ങളിൽ ബ്രാൻഡ് ഇനങ്ങൾ പരിമിതപ്പെടുത്തണം എന്ന് പറയുന്നുണ്ട് .പക്ഷെ പല സ്കൂളുകളിലും ഇപ്പോഴും സ്പോർട്സ് സോക്സുകൾ ഉൾപ്പെടെ ബ്രാൻഡ് ഇനങ്ങൾ വാങ്ങാൻ സ്കൂളുകൾ ആവശ്യപ്പെടുന്നുണ്ട് .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments