തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.papanangot murder case
തന്നെ ഒഴിവാക്കിയതിലുള്ള പകയില്‍ യുവതിയെ കൊലപ്പെടുത്താനാണ് ബിനു സ്ഥാപനത്തില്‍ എത്തിയതെന്നാണ് നിഗമനം.
ബിനു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഇൻഷുറസ് കമ്ബനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു വൈഷ്ണവി. എന്നാൽ 7 മാസമായി ഇരുവരും അകന് താമസിക്കുകയായിരുന്നു. നാലു മാസം മുമ്ബ് ഇതേ സ്ഥാപനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ ഫോറൻസിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവർത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്.