തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി നടിമാർ ആണ് തങ്ങളുടെ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.padmapriya about amma
താര സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്നവർ ഉള്‍പ്പെടെ ആണ് ആരോപണങ്ങള്‍ നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ താര സംഘടനയായ അമ്മയുടെ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇപ്പോഴിതാ അമ്മയിലെ ഭരണ സമിതിയുടെ രാജിയില്‍ പ്രതികരിച്ചിരിക്കുകയാണ് നടി പത്മപ്രിയ.
ഒരു ഓണ്‍ലെെൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്.
രാജി എന്ത് ധാർമികതയുടെ പേരിലാണെന്നും പത്മപ്രിയ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയില്‍ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി.അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം കമ്മിറ്റി ശുപാർശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു.
വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.