മുന്നാർ: മുന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും നാശം വിതച്ച് പടയപ്പ. മുന്നാർ മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിൽ ഇറങ്ങിയ കാട്ടാന പ്രദേശത്തുള്ള വഴിയോരക്കടകള്‍ എല്ലാം തന്നെ പൂർണമായും തകർത്തിട്ടുണ്ട്.
ഇന്ന് രാവിലെ 6:30 യോടേയാണ് കാടിറങ്ങി ജനവാസ മേഖലയിലേക്ക് പടയപ്പ എത്തുന്നതും, കടകള് നശിപ്പികയും അതിലെ ആഹാരസാധനങ്ങൾ എടുത്ത് കഴിക്കുകയും ചെയ്തു.മണിക്കൂറുകളോളം ജനവാസ കേന്ദ്രങ്ങളിൽ പടയപ്പ വലിയ രീതിയിലുള്ള പരിഭ്രാന്തി ഉണ്ടാക്കിയെങ്കിളും ആളപായം ഒന്നും ഉണ്ടായില്ല. തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തുകയും കാട്ടിലേക്ക് തുരത്തുകയും ചെയ്തു