Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയം പാർലമെൻ്റ് മണ്ഡലം ഇനി വികസന കുതിപ്പിൽ :പി.ജെ.ജോസഫ്

കോട്ടയം പാർലമെൻ്റ് മണ്ഡലം ഇനി വികസന കുതിപ്പിൽ :പി.ജെ.ജോസഫ്

കോട്ടയം പാർലമെൻ്റ് എം പി ഫ്രാൻസിസ് ജോർജിൻ്റെ ഓഫീസ് തുറന്നു. കോട്ടയം ചുങ്കം – ചാലുകുന്ന് റോഡിൽ റിട്രീറ്റ് സെൻ്ററിലേക്കുള്ള വഴിയുടെ എതിർ വശത്തുള്ള കെട്ടിടത്തിൽ ആണ് എം.പി. ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്

ഓഫീസിൻ്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ വികസന കുതിപ്പിന് പുതിയ ഓഫീസിൻ്റെ ആരംഭത്തോടെ തുടക്കമാകുമെന്ന് പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ വികസന മുരടിപ്പിൻ്റെ കാലം കഴിഞ്ഞുവെന്നും മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ജന സേവന കേന്ദ്രമായി ഫ്രാൻസിസ് ജോർജ് എം.പി.യുടെ ഓഫീസ് മാറുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ.പറഞ്ഞു.

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, യു.ഡി.എഫ് സംസ്ഥാന നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്,തോമസ് ഉണ്ണിയാടൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഘടകകക്ഷി നേതാക്കളായ,അപു ജോൺ ജോസഫ്, ജയ്സൺ ജോസഫ്, അസീസ് ബഡായി, റ്റി.സി.അരുൺ,ടോമി വേദഗിരി, സാജു എം. ഫിലിപ്പ്, മദൻലാൽ കെ.എഫ് വർഗീസ്,ജോഷി ഫിലിപ്പ്,ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലം പള്ളി, ഡോ.പി. ആർ സോന, എ.കെ.ജോസഫ്, മാഞ്ഞൂർ മോഹൻ കുമാർ, റഫീക്ക് മണിമല, എം.പി.ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, എ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments