ഇസ്ലാമാബാദ്: രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്ന പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം. പാകിസ്ഥാനിലാണ് സംഭവം. ഓഗസ്റ്റ് 19 ന് പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിൻ്റെ ഭാര്യ നടാഷ ഡാനിഷ് ഓടിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടമുണ്ടായത്.outrage After Viral Video Shows Natasha Danish Smiling, Threatening Bystanders Post-Crash
അപകടത്തിൽ ഒരു പിതാവും മകളും തൽക്ഷണം മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒരാൾ ഇപ്പോൾ വെൻ്റിലേറ്ററിലാണ്. അപകടത്തിന് ശേഷമുള്ള നതാഷയുടെ പെരുമാറ്റം അവരുടെ മാനസികാവസ്ഥയെക്കുറിച്ച് സംശയമുളവാക്കുന്നതായി സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു.
രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം കാറോടിച്ച സ്ത്രീ പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്തതിൽ വൻപ്രതിഷേധം. പാകിസ്ഥാനിലാണ് സംഭവം. ഓഗസ്റ്റ് 19 ന് പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിൻ്റെ ഭാര്യ നടാഷ ഡാനിഷ് ഓടിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടമുണ്ടായത്. പാർക്ക് ചെയ്തിരുന്ന കാറുകളിലും ബൈക്കുകളിലും ഇവരുടെ കാറിടിച്ചു.
സംഭവത്തിൽ ഒരു പിതാവും മകളും തൽക്ഷണം മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒരാൾ ഇപ്പോൾ വെൻ്റിലേറ്ററിലാണ്. അപകടത്തിന് ശേഷമുള്ള നതാഷയുടെ പെരുമാറ്റം അവരുടെ മാനസികാവസ്ഥയെക്കുറിച്ച് സംശയമുളവാക്കുന്നതായി സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു.
അതേസമയം രോഷാകുലരായ ആൾക്കൂട്ടത്തെ നോക്കി നതാഷ ചിരിക്കുന്നതും തന്റെ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജനങ്ങളോടു പറയുന്നതുമായ വിഡിയോപുറത്ത് വന്നു. ‘എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്കറിയില്ല’–നതാഷ വിഡിയോയിൽ പറയുന്നു.
വാഹനാപകടത്തിന് ശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നതാഷ ഡാനിഷ് കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കി. നതാഷയുടെ മാനസികാരോഗ്യം സ്ഥിരമല്ലെന്നും ജിന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകൻ അമീർ മൻസുബ് അവകാശപ്പെട്ടു. അതേസമയം, ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഒരുവിഭാഗം പറഞ്ഞു.