Home News ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ പണം നല്‍കി ഉമ്മന്‍ചാണ്ടിയുടെ കുടുംബം

ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ പണം നല്‍കി ഉമ്മന്‍ചാണ്ടിയുടെ കുടുംബം

ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ പണം നല്‍കി ഉമ്മന്‍ചാണ്ടിയുടെ കുടുംബം

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം സ്ഥാനാര്‍ത്ഥിക്ക് കൈമാറിയത്.Oommen Chandy’s family paid money to Francis George for election

പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തിലെത്തി. എംഎല്‍എ ചാണ്ടി ഉമ്മന്റെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തില്‍ മറിയാമ്മ ഉമ്മന്‍ കെട്ടിവയ്ക്കാനുള്ള തുക ഫ്രാന്‍സിസ് ജോര്‍ജിന് കൈമാറി.

സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കരുത്താകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് വ്യാഴാഴ്ച്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും നാളെ മുതല്‍ ആറ് വരെ റോഡ് ഷോ സംഘടിപ്പിക്കും.

ഒരു ദിവസം രണ്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യദിനത്തില്‍ രാവിലെ വൈക്കവും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here