Thursday, July 25, 2024
spot_imgspot_img
HomeCrime News4 വർഷത്തിനിടെയാണ് 68 വീടുകളിൽ മോഷണം; 1500 പവൻ സ്വർണവും 1.76 കോടി രൂപയും...

4 വർഷത്തിനിടെയാണ് 68 വീടുകളിൽ മോഷണം; 1500 പവൻ സ്വർണവും 1.76 കോടി രൂപയും കവർന്നു; കുപ്രസിദ്ധ മോഷ്ടാവ് ‘റോഡ്മാനും’ ഹൈക്കോടതി അഭിഭാഷകയായ ഭാര്യയും പിടിയില്‍

കോയമ്പത്തൂർ: തമിഴ്നാട്ടിൽ വൻ കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തേനി പെരിയകുളത്തെ ‘റോഡ്മാൻ’ എന്നറിയപ്പെടുന്ന മൂർത്തി (36) ആണ് അറസ്റ്റിലായത്.മൂർത്തിയുടെ നേതൃത്വത്തിൽ 68 ഓളം വലിയ കവർച്ചകൾ നടത്തി.

മൂർത്തിയെ കൂടാതെ ഭാര്യയും സുപ്രീം കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായി. ഇവരിൽ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കാറുകളും ആറ് സൈക്കിളുകളും ഒരു സൂപ്പർ ബൈക്കും പിടിച്ചെടുത്തതായി തമിഴ്‌നാട് പോലീസ് പറഞ്ഞു.

നാല് വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 സ്വർണവും 1.76 കോടി രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. റെയിൽവേ ട്രാക്കിന് സമീപത്തെ വീടുകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. മോഷണം കഴിഞ്ഞാൽ ബസിൽ മാത്രം യാത്ര ചെയ്യുന്നതാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് നാല് കോടി രൂപ വിലമതിക്കുന്ന മില്ല് വാങ്ങിയെന്നും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments