Home News Kerala News വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി, എം.ആർ.അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല

വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി, എം.ആർ.അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല

0
വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി, എം.ആർ.അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല

തിരുവനന്തപുരം: കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.No immediate action against mr Ajith Kumar

എഡിജിപിക്കെതിരെ നടപടി വേണമെന്ന് ഇന്ന് ചേർന്ന എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ ഉന്നയിച്ചെങ്കിലും ഡിജിപിയുടെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാം എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

എന്നാല്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ നേതൃത്വം പ്രതികരിച്ചു.

അതേസമയം ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല എന്നാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നും അവരെ പ്രതിരോധിച്ചത് സി.പി.എമ്മാണ്. കോണ്‍ഗ്രസിന് അതില്‍ പങ്കില്ല. തലശ്ശേരി കലാപകാലത്ത് ന്യൂനപക്ഷക്കാരുടെ ആരാധനാലയങ്ങളെ ആർ.എസ്.എസ് അക്രമത്തില്‍ നിന്ന് സംരക്ഷിക്കാൻ കാവല്‍ നിന്നത് കമ്മ്യൂണിസ്റ്റുകാരാണ്. കലാപത്തില്‍ പലർക്കും പലതും നഷ്ടപ്പെട്ടുവെന്നും ഇന്നലെ കോവളത്ത് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here