കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നല്‍കിയ മൊഴിയില്‍ മുഴുവൻ നിരവധി പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.Nivin Pauly Harassment Case: Police Investigate Inconsistent Timeline
2023 നവംബർ, ഡിസംബർ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി ആദ്യം നല്‍കിയ പരാതി. എന്നാൽ ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം. ഇതില്‍ വ്യക്തത വരുത്താനായി യാത്രാരേഖകള്‍ പരിശോധിക്കും. ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരവും ശേഖരിക്കും.
പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായി വിവരമുണ്ട്.
നിവിൻ പോളി ബലാത്സംഗം ചെയ്തെന്ന് യുവതി ആരോപിക്കുന്ന ദിവസം താരം കൊച്ചിയിലുണ്ടായിരുന്നു എന്നതിന്റെ രേഖകള്‍ പുറത്തുവന്നു. 2023 ഡിസംബർ 14,15 തീയതികളില്‍ കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ നിവിൻ പോളി താമസിച്ചതിന്റെ ഹോട്ടല്‍ ബില്ലാണ് പുറത്തുവന്നത്. 2023 ഡിസംബർ 15ന് ദുബായിലെ ഹോട്ടല്‍മുറിയില്‍ വച്ച് നിവിൻപോളി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
2013 ഡിസംബർ 14ന് 2.30ന് കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിക്കുകയും 15ാം തീയതി 4.30 ഹോട്ടലില്‍ നിന്ന് ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുകയും ചെയ്തതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം തള്ളി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു.
യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോള്‍ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളി ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികള്‍.
കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ കെയർ ഗിവറായി ശ്രേയ ജോലി വാഗ്ദാനം ചെയ്‌തു. അത് നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞ് ദുബായിലെത്തിച്ചു. ഇവിടെ ഹോട്ടല്‍ മുറിയില്‍ വച്ച് മറ്റ് പ്രതികള്‍ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി.