Home News ‘പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചില്‍, യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്; നിവിന്‍പോളിക്കെതിരെ മൊഴി നല്‍കി പരാതിക്കാരി

‘പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചില്‍, യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്; നിവിന്‍പോളിക്കെതിരെ മൊഴി നല്‍കി പരാതിക്കാരി

0
‘പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചില്‍, യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്; നിവിന്‍പോളിക്കെതിരെ മൊഴി നല്‍കി പരാതിക്കാരി

കൊച്ചി: നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മാധ്യമങ്ങളോട് തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്‍കി.nivin pauly case conspiracy allegations actress speaks out

നേരത്തെ ഡിസംബർ 14 , 15 തീയതികളില്‍ ആണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നിവിൻ ആ തീയതിയില്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം വിളിപ്പിച്ചത് വരുമാനം വിവരങ്ങള്‍ തിരക്കാണ് ആയിരുന്നെന്നും പോലീസ് സത്യമന്വേഷിച്ച്‌ കണ്ടത്തട്ടെയെന്നും യുവതി പറഞ്ഞു.

യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളില്‍ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പരാതിക്കെതിരെ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞുവെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിയെ സമീപിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here