Saturday, April 20, 2024
spot_imgspot_img
HomeCrime Newsകട്ടപ്പന ഇരട്ടകൊലക്കേസിൽ ദൃശ്യം മോഡൽ ട്വിസ്റ്റ് : മുഖ്യപ്രതി നിതീഷ് നോവല്‍ എഴുത്തുകാരൻ; ആഭിചാരവും ദുര്‍മന്ത്രവാദവും...

കട്ടപ്പന ഇരട്ടകൊലക്കേസിൽ ദൃശ്യം മോഡൽ ട്വിസ്റ്റ് : മുഖ്യപ്രതി നിതീഷ് നോവല്‍ എഴുത്തുകാരൻ; ആഭിചാരവും ദുര്‍മന്ത്രവാദവും : ടെയിൽ എന്‍റ്

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാത കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമയിലെ നായകനെ പോലെ തന്നെ നോവല്‍ എഴുത്തുകാരൻ.nitish is the main accused in the kattappana double murder case and is also a novel writer

കൊല നടക്കുന്നതിന് വർഷങ്ങള്‍ക്ക് മുൻപ് ഓണ്‍ലൈനില്‍ എഴുതി പ്രസിദ്ധീകരിച്ച നോവലില്‍ പിന്നീട് അരങ്ങേറിയ സംഭവങ്ങളുടെ സാദൃശ്യവും ആഭിചാര ക്രിയകളും കാണാം. ‘മഹാമാന്ത്രികം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലില്‍ ആണ് ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമെല്ലാം അടങ്ങി ഇരിക്കുന്നത്.

ആറ് അദ്ധ്യായങ്ങള്‍ ആയി എഴുതി തുടരും…. എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച്‌ നോവലില്‍ പറയുന്നത് ഇങ്ങനെയാണ് ” ഒരു നിഷ്കളങ്ക പെണ്‍കുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അയാള്‍ക്കെതിരെ പ്രവർത്തിച്ച്‌ പെണ്‍കുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം.

നോവല്‍ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷൻ്റെ തറയിലാണ് മറവു ചെയ്തതെങ്കില്‍ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിൻ്റെ തറയിലാണെന്നു മാത്രം. പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാനായി ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്.

നിതീഷ് പി.ആർ എന്ന പേരില്‍ ഒരു ഓണ്‍ലെൻ സൈറ്റില്‍ എഴുതി പ്രസിദ്ധീകരിച്ച നോവല്‍ അര ലക്ഷത്തോളം ആളുകള്‍ വായിച്ചതായി കാണിക്കുന്നു.

നിതീഷിന് ഫോളോവേഴ്സ് മാത്രം 2200 പേരുണ്ട്. 2018 ല്‍ പുറത്തിറക്കിയ നോവലിൻ്റെ ആറ് അധ്യായങ്ങള്‍ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. പിന്നീട് ഇത്ര വർഷങ്ങള്‍ പിന്നിട്ടിട്ടും നോവല്‍ പൂർത്തിയാക്കിയിട്ടില്ല.

ഇതിൻ്റെ ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമൻ്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ ഒന്നു കാണാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്ന വായനക്കാരെ പോലും കമൻ്റ് ബോക്സില്‍ കാണാം. ബാക്കി എഴുതാത്തതില്‍ പരിഭവിക്കുന്നവരേയും ബാക്കി കാത്തിരിക്കുന്നവരെ 2020 വരെ കാണാം.

എന്നാല്‍ നിതിഷ് ഇത്ര കാലം കഴിഞ്ഞിട്ടും ഈ നോവലിൻ്റെ ബാക്കി എഴുതിയിരുന്നില്ല. ഇതു കൂടാതെ മറ്റ് രണ്ട് നോവലുകള്‍ കൂടിയും ഇയാൾ പ്രസിദ്ധീകരിച്ചുണ്ട്. ഇവയും എഴുതി പൂർത്തികരിച്ചിട്ടില്ല. ഇങ്ങനെ പണ്ടങ്ങോ എഴുതി പൂർത്തികരിക്കാത്ത നോവലുകള്‍ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്ബോഴാണ്,

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments