മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ രോഗബാധയെ തുടർന്ന് മരിച്ച യുവാവിന്റെ സമ്ബർക്കപ്പട്ടികയില്‍ 175 പേർ.niphah malapuram news update
ഇതില്‍ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്ബർക്ക പട്ടികയിലുമുണ്ട്.
104 പേരാണ് പ്രാഥമിക പട്ടികയിലെ ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്ബർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാസം 6ാം തീയതി 11.30 മുതല്‍ 12 വരെ യുവാവ് ഫാസില്‍ ക്ലിനിക്കില്‍.
ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്ബര്യ ക്ലിനിക്കില്‍. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.
ഏഴാം തീയതി 9.20 മുതല്‍ 9.30 വരെ നിലമ്ബൂർ പൊലീസ് സ്റ്റേഷനില്‍. വണ്ടൂർ നിംസ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു.