Home NRI UK എട്ടു മാസം കൊണ്ട് 13 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു : എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് 87,000 നഷ്ടപരിഹാരം

എട്ടു മാസം കൊണ്ട് 13 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു : എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് 87,000 നഷ്ടപരിഹാരം

0
എട്ടു മാസം കൊണ്ട് 13 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു : എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് 87,000 നഷ്ടപരിഹാരം

ലണ്ടന്‍: അധികമായി ജോലി ചെയ്യിപ്പിച്ചതിന് മേധാവികള്‍ 87000 പൗണ്ട് നഷ്ടപരിഹാരം എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനു നല്‍കാന്‍ വിധി. സൈക്കോളജിസ്റ് ഡോ പിപ്പാ സ്റ്റാള്‍ വരത്തിക്ക് ആണ് നഷ്ടപരിഹാരം ലഭിക്കുക. ഇദ്ദേഹത്തിന് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളാണ് ചെയ്യേണ്ടിവന്നത്. എട്ടു മാസക്കാലമാന് ഈ അവസ്ഥ തുടര്‍ന്നിരുന്നത്. എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

തനിക്ക് ഹെല്‍ത്ത് സര്‍വ്വീസ് ഒരു പിന്തുണയും നല്‍കിയില്ലെന്നും കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജസിറ്റ് പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ പരിചരിക്കാന്‍ സഹായം വേണമെന്ന് അറിയിച്ചിട്ടും മേധാവികള്‍ പരിഗണിച്ചില്ല. തന്റെ ആവശ്യം പലതവണ അറിയിച്ചിട്ടും ശ്രദ്ധിക്കാതെ വന്നതോടെ ഇവര്‍ ജോലി രാജിവക്കുകയായിരുന്നു.

സൗത്ത് വെസ്റ്റ് ലണ്ടന്‍ അന്‍ഡ് സെന്റ് ജോര്‍ജ്ജസ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിലെ ട്രൊമാറ്റിക് സ്ട്രെസ് സര്‍വീസില്‍ ക്ലിനിക്കല്‍ ലീഡായിട്ടാണ് ഡോ സ്റ്റാള്‍വര്‍ത്തി ജോലി ചെയ്തിരുന്നത്.ഇത് 2019 നവംബറില്‍ രാജിവയ്ക്കുന്നത് വരെ തുടർന്നു. 2019 ജനുവരി മുതല്‍ റഫറലുകള്‍ കൂടിയതോടെ താനും ടീം അംഗങ്ങളും അധിക സമയം ജോലി ചെയ്യുന്നതായി മേധാവികളെ അറിയിച്ചിരുന്നു. തനിക്കൊപ്പം ജോലി ചെയ്യുന്നവരും നിരാശയിലായതിനു പിന്നാലെയാണ് ഡോക്ടര്‍ രാജിവച്ചത്. നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാനാണ് ഇപ്പോള്‍ ട്രിബ്യൂണല്‍ വിധിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here