Home NRI UK യു കെയിൽ എൻ എച്ച് എസിന്റെ അവസ്ഥ ദയനീയം : ചികിത്സയ്ക്കായുള്ള കാത്തിരിപ്പില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നു

യു കെയിൽ എൻ എച്ച് എസിന്റെ അവസ്ഥ ദയനീയം : ചികിത്സയ്ക്കായുള്ള കാത്തിരിപ്പില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നു

0
യു കെയിൽ എൻ എച്ച് എസിന്റെ അവസ്ഥ ദയനീയം : ചികിത്സയ്ക്കായുള്ള കാത്തിരിപ്പില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നു

ലണ്ടന്‍: അസുഖം വന്നാല്‍ കാത്തിരിക്കണം ഇതാണ് ഇപ്പോൾ എന്‍എച്ച്എസിന്റെ അവസ്ഥ. ഈ കാത്തിരിപ്പ് ചിലപ്പോള്‍ ജീവന് തന്നെ ഭീഷണി ആയെന്നും വന്നേക്കാം.

വിശദ പരിശോധന നല്‍കാതെ ഡോക്ടര്‍മാര്‍ തങ്ങളെ ഒഴിവാക്കിയെന്ന പരാതികളും രോഗികള്‍ ഉന്നയിക്കാറുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിന് പിന്നാലെ ആരോഗ്യ സേവനത്തിലെ വീഴ്ചകള്‍ മനസിലാക്കി സ്വതന്ത്ര റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്‍എച്ച്എസ് സര്‍ജന്‍ ലോര്‍ഡ് ഡാര്‍സിയുടെ ഒമ്പതാഴ്ച നീണ്ട നിരീക്ഷണത്തിന്റെ ഫലമായുള്ള റിപ്പോര്‍ട്ടാണിത്. എന്‍എച്ച്എസില്‍ ഇതുവരെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ കൂടുതല്‍ ജീവനക്കാരും മികച്ച സാങ്കേതിക സൗകര്യങ്ങളും അത്യാവശ്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വര്‍ദ്ധിച്ച രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരില്ല. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. നവീകരണം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here