ലണ്ടന്‍: എന്‍എച്ച്എസിലെ കാര്യസ്ഥതയില്ലായിമ നേരത്തേയും വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിടുന്നു.എന്നാൽ ഇത് തുടർന്നും ആവർത്തിക്കുകയാണ്.എന്‍എച്ച്എസില്‍ അത്യാഹിത വിഭാഗമടക്കം ഉള്ള രോഗികള്‍ക്ക് ആവശ്യത്തിന് കിടക്കകള്‍ ഇല്ലാതെ വരുമ്പോഴും നിരവധി രോഗികള്‍ ഡിസ്ചാര്‍ജ് കാത്ത് കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് .nhs news
ദിവസേന 14,000 രോഗികളാണ് അസുഖം സുഗമായിട്ടും ഡിസ്ചാര്‍ജിനായി കാത്തിരിക്കുന്നത്. പരിചരണത്തിലേക്ക് ആളുകളെ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടാന്‍ 20 ശതമാനത്തോളം കെയര്‍ സേവനദാതാക്കള്‍ ആഴ്ചകള്‍ കാത്തിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വരുന്നത്.
വ്യക്തികളുടെ സോഷ്യല്‍ കെയറിന് ആര് പണം നല്‍കുമെന്നതാണ് അഡ്മിഷന്‍ വൈകിപ്പിക്കുന്ന പ്രധാന ചോദ്യമായി നിൽക്കുന്നത്. എന്‍എച്ച്എസ് ആശുപത്രി ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങളിലെ അപര്യാപ്തത, ആശയവിനിമയങ്ങളിലെ കുറവ്, കെയര്‍ പരിശോധനയ്ക്കുള്ള രോഗികളുടെ കാത്തിരിപ്പ്, ഗതാഗത സംവിധാനത്തിലെ അപര്യാപ്തത എന്നിവയെല്ലാം രോഗികള്‍ ആശുപത്രി വിട്ടിറങ്ങുന്നതിന് തടസ്സം ഉണ്ടാക്കുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ 568 കെയര്‍ ഹോമുകളിലും, ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ക്കിടയിലും നടത്തിയ സര്‍വ്വെയില്‍ വ്യാപകമായ പ്രാദേശിക വ്യത്യാസങ്ങളാണ് കണ്ടെത്തിയത്.