Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsവിവാഹദിവസം പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

വിവാഹദിവസം പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

കല്‍പ്പറ്റ: പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്.

വിവാഹദിവസമാണ് ഷഹാനയെ പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments