Wednesday, September 11, 2024
spot_imgspot_img
HomeNRIUK വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ കാനഡ ; കാനഡയിൽ പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 26 മുതൽ

 വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ കാനഡ ; കാനഡയിൽ പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 26 മുതൽ

ന്യൂഡൽഹി : കാനഡ വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ തീരുമാനിച്ചു. താൽക്കാലിക തൊഴിൽ വീസയിൽ (ടിഎഫ്ഡബ്ല്യു) എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ വരും. New job regulations in Canada from September 26

രാജ്യത്തു തൊഴിൽ അവസരങ്ങൾ കുറയുകയും തദ്ദേശീയരായ ഒട്ടേറെ യുവാക്കൾ തൊഴിൽരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാർക്കുൾപ്പെടെ ഏറെ തിരിച്ചടിയാകുന്ന ഇത്തരത്തിലൊരു തീരുമാനം.

അതേസമയം പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണു കാനഡ നേരിടുന്നത്. തൊഴിലില്ലായ്മ നിരക്ക് 6.4% ആണ്. യുവാക്കളിലെ തൊഴിലില്ലായ്മ 14.2 ശതമാനമാണെന്നു കനേഡിയൻ എംപ്ലോയ്മെന്റ്, വർക്‌ഫോഴ്സ് ഡവലപ്മെന്റ് ആൻഡ് ഒഫീഷ്യൽ ലാംഗ്വിജസ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ തൊഴിൽ മേഖലയിൽ 20% വരെ, കുറഞ്ഞ വേതനത്തിൽ താൽക്കാലികമായി വിദേശ തൊഴിലാളികൾക്ക് അവസരമുണ്ടായിരുന്നു. ഇതു 10 ശതമാനമായി കുറയ്ക്കാനാണു തീരുമാനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments