Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsതൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.new case registered against jayasurya

തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച്‌ ജയസൂര്യ ലൈംഗികാതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച്‌ നടന്‍ ജയസൂര്യയില്‍ നിന്നും തിക്താനുഭവം നേരിട്ടതായാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇന്നലെ പ്രത്യേക അന്വേഷണ സംഘം നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെ ആണ് ജയസൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്ക്‌റെയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് തുടര്‍ന്ന് അന്വേഷിക്കുക. അതേസമയം സെക്രട്ടേറിയറ്റില്‍ സിനിമാ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments