Home Cinema Celebrity News എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്;നടി നവ്യ നായർ

എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്;നടി നവ്യ നായർ

0
എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്;നടി നവ്യ നായർ

വാഹനാപകടത്തിൽ പെട്ട യാത്രികനെ സംരക്ഷിച്ചു കൊണ്ട് നമ്മുക്ക് മാതൃക ആകുകയാണ് മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ. ആലപ്പുഴയിലെ പട്ടണക്കാട് തിങ്കളാഴ്ച രാവിലെയാണു ഈ അപകടം നടന്നത്.തുടർന്ന് ലോറിയിടിച്ചു പരുക്കേറ്റ സൈക്കിൾ യാത്രികനാണു നവ്യ നായരും കുടുംബവും തുണയായത്.

ആ നന്മയാണ് പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശനു ജീവൻ തിരികെ നൽകിയത്. പരുക്കേറ്റ രമേശനെ ആദ്യം തുറവൂർ താലൂക്ക്‌ നവ്യ നായർ ആശുപത്രിയിലെത്തിച്ചു.പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്കു മാട്ടുകയായിരുന്നു .‘‘എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്’’– എന്ന് താരം പറഞ്ഞു.

നവ്യയുടെ ‘മാതംഗി’ നൃത്തവിദ്യാലയത്തിൽ നൃത്തക്ലാസിന്റെ തിരക്കുള്ളതിനാൽ പിതാവ് രാജു നായരാണു സംഭവത്തെപ്പറ്റി മാധ്യങ്ങളോട് വിശദീകരിച്ചത്. ‘‘വീട്ടിലെ ഓണാഘോഷം കഴിഞ്ഞു ഞങ്ങൾ തിങ്കളാഴ്ച രാവിലെ കുടുംബസമേതം മുതുകുളത്തുനിന്നു കാറിൽ കൊച്ചിയിലേക്കു പോവുകയായിരുന്നു.

നവ്യയെ കൂടാതെ അമ്മ വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ, ഞാൻ എന്നിവരാണു കാറിലുണ്ടായിരുന്നത്. രാഹുലാണു കാറോടിച്ചിരുന്നത്. ഞാനും മുന്നിലെ സീറ്റിലായിരുന്നു. പട്ടണക്കാട്ടെത്തിയപ്പോൾ, ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഒരു ഹരിയാന റജിസ്ട്രേഷൻ ട്രെയിലർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു.

ഇന്ത്യൻ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഓണാവധിയായതിനാൽ ദേശീയപാതയിൽ തിരക്കു കുറവായിരുന്നു. അമിതവേഗത്തിലാണു ട്രെയിലർ സഞ്ചരിച്ചിരുന്നത്. ട്രെയിലറിന്റെ പിൻഭാഗമാണ് ഇടിച്ചതെന്നു തോന്നുന്നു.സൈക്കിൾ യാത്രക്കാരൻ നിലത്തുവീണു.പക്ഷെ അപകടം നടന്നത് അറിയാതിരുന്നിട്ടാണോ എന്തോ ട്രെയിലർ മുന്നോട്ടു പോകുന്നതും കണ്ടു.തുടർന്ന് ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു.

ഞങ്ങൾ വേഗം കൂട്ടി ട്രെയിലറിനെ ഓവർടേക്ക് ചെയ്തു കാർ മുൻപിൽ നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. ട്രെയിലർ ഡ്രൈവറോട് അപകടവിവരം പറഞ്ഞു.അപ്പോൾ തന്നെ നവ്യ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട്‌ എഎസ്‌ഐയും സംഭവ സ്ഥലത്തെത്തി. സൈക്കിൾ യാത്രക്കാരനെ പൊലീസ് ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു.

കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു വരുന്നവഴിക്ക് അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടക്കുന്നയാളെ ആശുപത്രിയിൽ എത്തിക്കാനും മുൻപ് നവ്യ മുൻകൈ എടുത്തിരുന്നു. ഇതൊക്കെ മാനുഷിക പരിഗണനയുടെ ഭാഗമാണ്.നമ്മളെല്ലാം വാഹനമോടിച്ചു പോകുന്നതാണല്ലോ.

ഇങ്ങനെ ഇടപെടുന്നതൊന്നും അത്ര വലിയ കാര്യമല്ല. മൈനാഗപ്പള്ളിയിലെ അപകടവാർത്ത കണ്ടപ്പോൾ ഞെട്ടലുണ്ടായി. മനുഷ്യത്വമാണല്ലോ എപ്പോഴും വേണ്ടതെന്നും ഓർത്തു.’’– നവ്യയുടെ പിതാവ് രേഖപ്പെടുത്തി.വളരെ പെട്ടെന്നു ഹൈവേ പൊലീസ് എത്തി. കർമനിരതരായ ഹൈവേ പൊലീസിന്റെ ഇടപെടൽ പ്രശംസനീയമാണ്. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യപ്പറ്റോടെയാണു നമ്മൾ പെരുമാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here