Sunday, July 14, 2024
spot_imgspot_img
HomeNewsIndiaരണ്ട് ദിവസങ്ങളായി യത്രക്കാരില്ല : നവകേരള ബസിന്റെ സർവീസ് മുടങ്ങി

രണ്ട് ദിവസങ്ങളായി യത്രക്കാരില്ല : നവകേരള ബസിന്റെ സർവീസ് മുടങ്ങി

യാത്രക്കാരുടെ അഭാവത്തിൽ നവകേരള ബസിന്റെ സർവീസ് മുടങ്ങി. യാത്രക്കാരുടെ എണ്ണം കുറവായതിനാൽ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് സർവീസാണ് മുടങ്ങിയത്.

ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലായിട്ടാണ് ബസിൻ്റെ സർവീസ് മുടങ്ങിയത്. ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്‌ആർടിസി നൽകുന്ന വിശദീകരണം.

മേയ് അഞ്ചിനാണ് കോഴിക്കോട്-ബാംഗ്ലൂർ ബസ് സർവീസ് ആരംഭിച്ചത്.നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസാണിത്. ആധുനികവും എയർകണ്ടീഷൻ ചെയ്തതുമായ ബസിന് 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.

ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ടോയ്‌ലറ്റ്, വാഷ്‌ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിംഗ് സിസ്റ്റം എന്നിവ ബസിൽ സജ്ജീകരിച്ചിരിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments