ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാരംഗത്തെ ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരേ വലിയ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.Navajith Narayan against director
ഇതിനിടെ ഒരു സംവിധായകനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുവനടന്‍ നവജിത് നാരായൺ. സിനിമയില്‍ അവസരം ചോദിച്ചപ്പോള്‍ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നവജിത് ആരോപിക്കുന്നു.
വര്‍ഷങ്ങളായി തനിക്ക് അറിയുന്ന ഒരു സംവിധായകന്റെ ഫ്‌ലാറ്റില്‍ വച്ചാണ് കൂടികാഴ്ച നടത്തിയത്. അന്ന് സിനിമയില്‍ അവസരം തേടിയാണ് അദ്ദേഹത്തെ ഞ്ഞാൻ കണ്ടത്. അവസരം നല്‍കിയാല്‍ തനിക്ക് എന്താണ് ഗുണമെന്ന് തുടയില്‍ പിടിച്ചുകൊണ്ട് സംവിധായകന്‍ ചോദിച്ചു. ഇതോടെ അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലെന്ന് ഞാൻ അയാളോട് പറഞ്ഞപ്പോള്‍ അയാള്‍ കേട്ട ഭാവം നടിച്ചില്ല. പിന്നീട് അയാളുടെ മുഖത്ത് ഒരു അടി നല്‍കിയാണ് ഇറങ്ങിപ്പോന്നതെന്നും നവജിത്ത് വെളിപ്പെടുത്തി.