കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോർക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത്. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരിൽ വലിയൊരു വിഭാഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Nasser Faizi against DYFI Pork Challenge
അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരിൽ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിൻ്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് അവഹേളിക്കുന്നതിനാനെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പൽ കമ്മിറ്റിയാണ് വയനാടിനായി പോര്‍ക്ക് ചലഞ്ച് പ്രഖ്യാപിച്ചത്.
നാസർ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് പോസ്റ്റ്
*ചലഞ്ചിൽ ഒളിച്ച് കടത്തുന്ന മത നിന്ദ*
മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസം.
വയനാട്ടിലെ ദുരിതത്തിൽ പെട്ടവർ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നൽകുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരിൽ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിൻ്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാൽ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ” ന്യായം ” അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല.
നാസർ ഫൈസി കൂടത്തായി